എഡിറ്റര്‍
എഡിറ്റര്‍
ഹീറോയിനില്‍ അമിത ആത്മവിശ്വാസമില്ല: കരീന
എഡിറ്റര്‍
Monday 3rd September 2012 9:47am

മുംബൈ: കരീനയുടെ ബിഗ് ബജറ്റ് ചിത്രം ഹീറോയിന്‍ സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തുകയാണ്. വന്‍ പ്രതീക്ഷയോടെയാണ് ബോളിവുഡ് ഹീറോയിനെ കാണുന്നത്. എന്നാല്‍ ചിത്രത്തില്‍ ആത്മവിശ്വാസമുണ്ട്, അമിത ആത്മവിശ്വാസമില്ലെന്നാണ് കരീന പറയുന്നത്.

Ads By Google

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് കരീനയുടെ അഭിപ്രായ പ്രകടനം. ജീവിതത്തില്‍ ആരോടാണ് അസൂയതോന്നിയതെന്ന് ചോദിച്ചപ്പോള്‍ ഒഴിവ് ദിനങ്ങള്‍ കൂടുതല്‍ ലഭിക്കുന്ന ആളുകളോടാണെന്നായിരുന്നു കരീനയുടെ മറുപടി. തോന്നുന്നതെല്ലാം കഴിക്കാന്‍ കഴിയുന്ന ആളുകളോടും തനിക്ക് അസൂയയാണെന്നാണ് നടി പറയുന്നത്.

സെപ്റ്റംബര്‍ 21നാണ് ഹീറോയിന്‍ റിലീസ് ചെയ്യുന്നത്. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാലും രണ്‍ദീപ് ഹൂണ്ടയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

റാ വണ്‍, ബോഡിഗാര്‍ഡ്, 3 ഇഡിയറ്റ്‌സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും തന്റെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്നത് ആദ്യചിത്രം റഫ്യൂജിയാണെന്നും കരീന വ്യക്തമാക്കി.

ആദ്യ ചിത്രം എപ്പോഴും സ്‌പെഷലാണ്. ആ നിഷ്‌കളങ്കത പിന്നീട് തിരിച്ചുകിട്ടില്ല. റഫ്യൂജി തന്റെ പ്രിയ ചിത്രമാണെന്നും കരീന വെളിപ്പെടുത്തി.

ഒരു നടിയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളാണ് ഹീറോയിന്‍ പറയുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെയും തന്റെയും ജീവിതങ്ങള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ലെന്നാണ് കരീന പറയുന്നത്.

Advertisement