മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും രേഖയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ ബിഗ് സന്തോഷമറിയിച്ചിരുന്നു.

‘ പാര്‍ലമെന്റിന്റെ ഒരോ സെഷനിലും സിനിമ, കല, സാഹിത്യം എന്നീ മേഖലകളില്‍ നിന്നും നിന്നും ചിലരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യാറുണ്ട്. അത് മഹത്തായ ഒരു സ്ഥാനമാണ്. സുനില്‍ ദത്തിന്റെ ഭാര്യ നര്‍ഗീസിനും നാമനിര്‍ദേശം ലഭിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശം ലഭിച്ചവരെല്ലാം അത് അര്‍ഹിക്കുന്നു’ സച്ചിനെയും രേഖയെയും നാമനിര്‍ദേശം ചെയ്തതിനോട് ബിഗ് ബിയുടെ പ്രതികരണം ഇതായിരുന്നു.

ക്രിക്കറ്റ്, സിനിമാ താരങ്ങള്‍ക്ക് രാജ്യസഭാസീറ്റ് ഒരു ശല്യമായി തോന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ അത് അവരുടെ വ്യക്തിപരമായ തീരുമാനത്തിന് വിടുകയെന്നായിരുന്നു ബിഗ് ബിയുടെ പ്രതികരണം.

എന്നാല്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഇക്കാര്യത്തില്‍ വലിയ താല്‍പര്യമില്ലയെന്നാണ് വ്യക്തമാകുന്നത്. സച്ചിന്‍ പാര്‍ലമെന്റേറിയനാകുന്നതില്‍ തനിക്ക് വിഷമമുണ്ടെന്ന് ദത്ത് തുറന്നടിച്ചിരിക്കുകയാണ്.

‘ രാജ്യസഭാ അംഗത്വമെന്നത് മഹനീയമായ സ്ഥാനമാണ്. ഞാന്‍ സച്ചിന്റെ ആരാധകനാണ്. പക്ഷെ അദ്ദേഹം രാജ്യസഭാംഗമാകുന്നത് എനിക്കിഷ്ടമല്ല. ഇപ്പോഴുള്ള അതേസ്ഥാനത്ത് സച്ചിന്‍ തുടരണം’ സഞ്ജയ് ദത്ത് പറഞ്ഞു.

Malayalam News

Kerala News in English