മുംബൈ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ ഒരു അബദ്ധമായിരുന്നെന്നും രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്നും നടന്‍ ജഗദീഷ്. മുംബൈയിലെ ഒരു പൊതുപരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നിന്ന മത്സരിച്ചത് ഒരു അബദ്ധമായിരുന്നു, ഒരു രാഷ്ട്രീയപ്രവര്‍ത്തകന് സാമൂഹിക പ്രതിബദ്ധത ആവശ്യമാണ്. അയാള്‍ 24 മണിക്കൂറും ജന സേവകനായിരിക്കണം. ഒരു പാര്‍ട്ട് ടൈം ജോലിയായി രാഷ്ട്രീയത്തെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


Also read ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം; ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം


രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് സിനിമാ താരം കൂടിയായ കെ.ബി ഗണേഷ്‌കുമാറിനെതിരെ ജഗദീഷ് യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപെടുകയായിരുന്നു.