എഡിറ്റര്‍
എഡിറ്റര്‍
‘എനിക്ക് എ.ബി.വി.പിയെ ഭയമില്ല’; സംഘ് ഭീകരതയ്‌ക്കെതിരെ ക്യാമ്പെയിനുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍
എഡിറ്റര്‍
Friday 24th February 2017 8:58pm

ന്യൂദല്‍ഹി: ക്യാമ്പസുകളിലെ എ.ബി.വി.പി ഭീകരതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രാജ്യവ്യാപക ക്യാമ്പെയിന്‍. ‘എനിക്ക് എ.ബി.വി.പിയെ ഭയമില്ല’ എന്ന ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയാണ് വിദ്യാര്‍ത്ഥികള്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെയും രാംജാസ് കോളേജിലെയും എ.ബി.വി.പി ഭീകരതയ്‌ക്കെതിരെ രംഗത്ത് വന്നത്.


Also read‘ഞാന്‍ നടപ്പിലാക്കുന്നത് നിങ്ങളുടെ സ്വപ്നം’; ട്വിറ്ററില്‍ മോദിയെ ടാഗ് ചെയ്ത് ട്രോളി അഖിലേഷ് യാദവ്


 

കാര്‍ഗില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ മന്‍ഗീപ് സിംങിന്റെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്ത പ്രതിഷേധ രീതിക്ക് തുടക്കം കുറിച്ചത്. കോളേജ് വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ ‘ഞാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ്. എനിക്ക് എ.ബി.വി.പിയെ ഭയമില്ല. ഞാന്‍ ഒറ്റക്കല്ല, ഈ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും എനിക്കൊപ്പമാണ്’ എന്ന് എഴുതിയ പേപ്പറുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘സ്റ്റുഡന്റ്‌സ് എഗൈന്‍സ്റ്റ് എ.ബി.വി.പി’ എന്ന ഹാഷ്ടാഗും പേപ്പറില്‍ എഴുതിയിട്ടുണ്ടായിരുന്നു.


പേപ്പറുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ച പെണ്‍കുട്ടി മറ്റുള്ളവരോടും ഈ ക്യാമ്പെയ്‌നില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗുര്‍മെഹര്‍ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളും ക്യാമ്പെയ്‌നില്‍ പങ്കു ചേരുകയായിരുന്നു.

 


രാംജാസ് കോളേജില്‍ എ.ബി.വി.പിയുടെ ക്രൂരകൃത്യമാണ് കണ്ടതെന്നും ഇത് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിര മാത്രമല്ലെന്നും പറഞ്ഞ ഗുര്‍മെഹര്‍ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്യാസികള്‍ക്കെതിരെയുമാണ് ഈ ആക്രമം എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. നേരത്തെ യുദ്ധത്തിലൂടെ അച്ഛനെ നഷ്ടമായതിന്റെ വേദനയും യുദ്ധമുണ്ടാക്കിയ നഷ്ടങ്ങളെയും കുറിച്ച് ഗുര്‍മെഹര്‍ പോസ്റ്റ് ചെയ്ത വീഡിയോ രാജ്യത്ത് ശ്രദ്ധ നേടിയിരുന്നു. അതിര്‍ത്തിയില്‍ സൗഹൃദം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയായിരുന്നു ഗുര്‍മെഹറിന്റെ വീഡിയോ.

 

Advertisement