മുംബൈ: സെയ്ഫ് അലി ഖാനെ തന്റെ ജീവിത പങ്കാളിയായി ലഭിച്ചത് ഭാഗ്യമാണെന്ന് ബോളിവുഡ് താരം കരീന കപൂര്‍. ശ്രീറാം രാഘവന്റെ ഏജന്റ് വിനോദ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് തന്റെ കാമുകനായ സെഫിനെ കരീന പുകഴ്ത്തിക്കൊണ്ട് പറഞ്ഞത്.

വളരെ അപൂര്‍വം ചിലര്‍ക്കെ ജീവിതത്തില്‍ ആഗ്രഹിക്കുന്ന സ്‌നേഹവും പിന്തുണ നല്‍കുന്ന പങ്കാളിയെയും ലഭിക്കാറുള്ളൂ. അക്കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഒരു ഭാഗ്യവതിയാണ്. അദ്ദേഹം വളരെ പ്രത്യേകതകളുള്ളയാളാണ്. മറ്റുള്ളവരെ പോലെയല്ല ചിന്തിക്കുന്നത്.

എപ്പോഴും ജോലിയെടുക്കാന്‍ പ്രചോദനം നല്‍കിക്കൊണ്ടേയിരിക്കും.
ഒരു ഹോളിവുഡ് നടനെ പോലെയാണ് സെയ്ഫിന്റെ ജീവിതം. തനിക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് അറിയാതെ തന്റെ സ്വന്തം ലോകത്ത് കഴിയാനാണ് അദ്ദേഹത്തിനു താല്‍പ്പര്യം- കരീന പറഞ്ഞു.

താന്‍ പുതിയ പ്രോജക്റ്റുകളെക്കുറിച്ചു പറയാതെ എതൊക്കെ സിനിമയിലാണ് അഭിനയിക്കുന്നതു പോലും അദ്ദേഹത്തിനറിയില്ലെന്നും കരീന പറഞ്ഞു നിര്‍ത്തി.
തഷന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.