എഡിറ്റര്‍
എഡിറ്റര്‍
യു.പി.എയും എന്‍.ഡി.എയും തട്ടിക്കളിക്കുന്ന ഫുട്‌ബോളാണ് ഞാന്‍: വിജയ് മല്യ
എഡിറ്റര്‍
Friday 3rd February 2017 12:27pm

vijaymallya1


ഈ പോലീസുകാര്‍ക്ക് ബിസിനസിനെയും എക്‌ണോമിക്‌സിനെയും കുറിച്ച് എന്തറിയാം?


ന്യൂദല്‍ഹി: യു.പി.എയും എന്‍.ഡി.എയും തട്ടിക്കളിക്കുന്ന ഫുട്‌ബോളാണ് താനെന്ന് മദ്യരാജാവ് വിജയ് മല്യ. ട്വിറ്ററിലൂടെയാണ് മല്യയുടെ പ്രതികരണം.

‘ എന്നെയൊരു പിച്ചായി ഉപയോഗിക്കുകയാണ് മാധ്യമങ്ങള്‍. ഞാനാണ് ആ ഫുട്‌ബോള്‍. രണ്ട് ഭീമന്മാരായ ടീമുകള്‍, യു.പി.എയും എന്‍.ഡി.എയും, തട്ടിക്കളിക്കുകയാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇവിടെ റഫറികളില്ല.’ എന്നാണ് മല്യയുടെ ട്വീറ്റ്.

തനിക്കും കിങ്ഫിഷര്‍ എയര്‍ലൈനിനുമെതിരെ നടക്കുന്ന സി.ബി.ഐ അന്വേഷണങ്ങളെയും മല്യ വിമര്‍ശിക്കുന്നുണ്ട്. ‘സി.ബി.ഐയുടെ ആരോപണങ്ങള്‍ കേട്ട് ഞാന്‍ ഞെട്ടി. എല്ലാം തെറ്റാണ്. തെറ്റുദ്ധരിപ്പിക്കപ്പെട്ടതാണ്. ഈ പോലീസുകാര്‍ക്ക് ബിസിനസിനെയും എക്‌ണോമിക്‌സിനെയും കുറിച്ച് എന്തറിയാം?’ എന്നും മല്യ ചോദിക്കുന്നു.


Must Read: യു.പിയിലെ റീചാര്‍ജ് കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ വില്പനയ്ക്ക്: പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ നമ്പര്‍ ഒന്നിന് 500 രൂപ 


ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നും 720കോടി രൂപ ലോണെടുത്ത് തിരിച്ചടക്കാത്ത കേസില്‍ കഴിഞ്ഞയാഴ്ച മല്യയ്‌ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മല്യയുടെ ട്വീറ്റ് വന്നിരിക്കുന്നത്.

മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വിവിധ ബാങ്കുകളിലായി 9000കോടി രൂപ തിരിച്ചടക്കാനുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 2നാണ് മല്യ രാജ്യം വിടുന്നത്.

Advertisement