ജേണലിസ്റ്റിന്റെ വേഷത്തില്‍ തമന്നയെത്തുന്നു. പുതിയ തെലുങ്ക് ചിത്രമായ ‘ ക്യാമറാമാന്‍ ഗംഗ തോ രംബാബു’ എന്ന ചിത്രത്തിലാണ് ജേണലിസ്റ്റായി തമന്ന എത്തുന്നത്. തെലുങ്ക് സിനിമയിലെ സൂപ്പര്‍സ്റ്റാറായ പവന്‍ കല്യാണാണ് ചിത്രത്തിലെ നായകന്‍.

Ads By Google

Subscribe Us:

ജേണലിസ്റ്റായി അഭിനിയിക്കുന്നതിന്റെ ത്രില്ലിലാണ് തമന്ന. ഏറെ സാഹസികതയും രസകരവുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടെന്നും കഥാപാത്രമായി തന്നെ തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ ഏറെ ആകാംക്ഷയിലാണെന്നും തമന്ന പറയുന്നു.

ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് വേണ്ടി ഏറെ തയ്യാറെടുപ്പുകളാണത്രേ തമന്ന നടത്തിയത്. തമന്നയുടെ പ്രകടനത്തില്‍ സംവിധായകനും സംതൃപ്തനാണെന്ന് കേള്‍ക്കുന്നു.

ചിത്രം പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് തമന്നയിപ്പോള്‍. പുതിയതായി ഒരു തമിഴ് ചിത്രത്തിലും തമന്ന ഒപ്പുവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.