എഡിറ്റര്‍
എഡിറ്റര്‍
എന്റെ ശ്രദ്ധ ജോലിയില്‍ മാത്രം: ക്രിസ്റ്റണ്‍ സ്റ്റുവര്‍ട്ട്
എഡിറ്റര്‍
Thursday 23rd January 2014 4:58pm

Kristen-Stewart

ലോസ് ആഞ്ചല്‍സ്: തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളൊന്നും ക്രിസ്റ്റണ്‍ സ്റ്റുവര്‍ട്ട് ശ്രദ്ധിക്കുന്നതേയില്ല. ശ്രദ്ധ മുഴുവന്‍ ജോലിയിലാണെന്നാണ് ക്രിസ്റ്റണ്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഒരു സിനിമയില്‍ പോലും ക്രിസ്റ്റണ്‍ അഭിയനയിച്ചിരുന്നില്ല.  സിനിമകള്‍ ലഭിക്കാത്തത് കൊണ്ടല്ല നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും തന്നെ ആകര്‍ഷിച്ച പ്രൊജക്ടുകള്‍ ലഭിക്കാത്തത് കൊണ്ടാണ് അഭിനയിക്കാതിരുന്നത് എന്നാണ് വിശദീകരണം .

അഭിനയിത്തില്‍ നിന്നും ഒരു ബ്രേക്ക് ആഗ്രഹിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അഭിനയിക്കാതിരിക്കാന്‍ തീരുമാനിച്ചിരുന്നില്ല. ജോലിയെ ഒരുപാട് സ്‌നേഹിക്കുന്നയാളാണ് ഞാന്‍. ക്രിസ്റ്റണ്‍ പറയുന്നു.

ട്വിലൈറ്റാണ് ക്രിസ്റ്റണ്‍ സ്റ്റുവര്‍ട്ടിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇത് കൂടാതെ അഡ്വഞ്ചര്‍ ലാന്‍ഡ്, റണ്‍വെയ്‌സ്, സ്‌നോവൈറ്റ് ആന്റ് ഹണ്ട്‌സ് മാന്‍ എന്നീ ചിത്രങ്ങളിലും ക്രിസ്റ്റണ്‍ അഭിനയിച്ചിട്ടുണ്ട്.

ട്വിലൈറ്റിലെ നായകന്‍ റോബര്‍ട്ട് പാറ്റിന്‍സണുമായുള്ള ബന്ധവും ക്രിസ്റ്റണിനെ പാപ്പരാസികളുടെ പ്രിയപ്പെട്ട താരമാക്കിയത്.

ജൂലിയന്‍ മൂര്‍ സംവിധാനം ചെയ്യുന്ന സ്റ്റില്‍ ആലീസാണ് ക്രിസ്റ്റണ്‍ ഇനി അഭിനയിക്കാനിരിക്കുന്ന ചിത്രം.

Advertisement