എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ പോണ്‍ ഇന്റസ്ട്രിയിലെ യാഥാസ്ഥിതികയായ പെണ്‍കുട്ടി:സണ്ണി ലിയോണ്‍
എഡിറ്റര്‍
Monday 14th May 2012 4:52pm

പോണ്‍ സിനിമകളിലെ താരമായ സണ്ണി ലിയോണ്‍ ബോളിവുഡിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു.  ജിസം 2വിലൂടെ ബോളിവുഡിലെ താരമായി മാറിയ സണ്ണി ലിയോണിനെ സിനിമാ ലോകം വിലയിരുത്തുന്നത് തന്റേടിയും പുരോഗമനവാദിയുമായ പെണ്‍കുട്ടിയായാണ്. എന്നാല്‍ താനൊരു യാഥാസ്ഥിതികയായ പെണ്‍കുട്ടിയാണെന്നാണ് സണ്ണി ലിയോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്.

ബോളിവുഡില്‍ നിരവധി അവസരം സണ്ണിയെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോണ്‍ ചിത്രങ്ങളിലേക്ക് ഇനി മടങ്ങിപ്പോക്കുണ്ടാവില്ലേയെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് സണ്ണി സ്വയം യാഥാസ്ഥിതികയെന്ന് വിശേഷിപ്പിച്ചത്. ‘ യാദൃശ്ചികമായി ഞാനെത്തിപ്പെട്ടത് അഡള്‍ട്ട് ക്യാമറയ്ക്ക് മുന്നിലാണ്. ചില കാരണങ്ങളാല്‍ കുറച്ച് അശ്ലീല ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.  എന്നാല്‍ ആളുകള്‍ എന്നെക്കുറിച്ച് കരുതുന്നത് ഞാന്‍ സജീവമായിരുന്നെന്നാണ്. ഞാന്‍ വര്‍ഷം ഒരു അഡള്‍ട്ട് ചിത്രം എന്ന രീതിയില്‍ പോലും ചെയ്തിട്ടില്ല. എനിക്ക് തോന്നുന്നത് പോണ്‍ ഫിലിം ഇന്റസ്ട്രിയിലെ യാഥാസ്ഥിതികമായ പെണ്‍കുട്ടിയാണ് ഞാന്‍ എന്നാണ്.’ സണ്ണി പറഞ്ഞു.

പുതുതായി ഒരു അഡള്‍ട്ട് ചിത്രത്തിലേക്കും താന്‍ കരാര്‍ ചെയ്തിട്ടില്ലെന്നും സണ്ണി പറഞ്ഞു.  ‘ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ പോണ്‍ ഇന്റസ്ട്രിയില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ പ്രത്യേകിച്ചൊരു കാരണവും കണ്ടിട്ടില്ല. ജിസം2, രാഗിണി എം.എം.എസ് 2 എന്നീ ചിത്രങ്ങളിലെ എന്റെ അഭിനയത്തെ ആളുകള്‍ അഭിനന്ദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത് ബോളിവുഡില്‍ എനിക്ക് തിരക്കേറാന്‍ കാരണമാകുമെന്നും കരുതുന്നു’ സണ്ണി വ്യക്തമാക്കി.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടതുമുതലാണ് സണ്ണി ലിയോണിനെ ബോളിവുഡ് പ്രേക്ഷകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ജിസം 2 വിലേക്ക് നിര്‍മാതാവും സംവിധായകയുമായ പൂജ ഭട്ട് സണ്ണി ലിയോളിനെ തിരഞ്ഞെടുത്തു.

2003 പുറത്തിറങ്ങിയ ജിസത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെ സണ്ണി ലിയോണ്‍ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഏക്ത കപൂര്‍ രാഗിണി എം.എം.എസിന്റെ രണ്ടാം ഭാഗത്തിലേക്ക് സണ്ണി ലിയോണിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.

Advertisement