Categories

അല്‍ ഖയിദ നേതാവ് ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടു

പെഷവാര്‍:അല്‍ ഖയിദ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഇല്ല്യാസ് കശ്മീരി കൊല്ലപ്പെട്ടു. ബി.ബി.സി ഉറുദുവാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വസിരിസ്ഥാനില്‍ അമേരിക്കന്‍സേന നടത്തിയ ആക്രമണത്തിലാണ് കശ്മീരിയും 9 ഭീകരരും കൊല്ലപ്പെട്ടത്.

കശ്മീരിയടക്കമുള്ള ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ട അമേരിക്ക ഇല്യാസിന്റെ തലയ്ക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു.

അല്‍ ഖയ്ദയുടെ നേതൃത്വത്തിലുള്ള ഹര്‍കതുല്‍ ജിഹാദ് അല്‍ ഇസ്ലാമിയുടെ സ്ഥാപകനേതാവാണ് ഇദ്ദേഹം.

കറാച്ചിയിലെ നേവല്‍ബേസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കശ്മീരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

One Response to “അല്‍ ഖയിദ നേതാവ് ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടു”

  1. Mahesh Nair

    ലോകം അമേരിക്ക കാത്തോളുമെന്നും നമ്മളെ ആക്രമിച്ചവരോടൊക്കെ അമേരിക്ക പകരം വീട്ടുമെന്നും കരുതി നമുക്ക് ആശ്വസിക്കാം. ഇങ്ങനെ ഹരജി കൊടുത്തു കാത്തിരിക്കാനാണെങ്കില്‍ വെറുതെ സൈന്യം ഇന്റെലിജെന്‍സ് എന്നൊക്കെ പറഞ്ഞു കാശു ചിലവാക്കുന്നതെന്തിനനെന്നാണ് മനസ്സിലാകാത്തത്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് മാത്രമാണോ രാജ്യ സുരക്ഷ? അകത്തു പുറത്തും ഭീഷണി ഉയര്തുന്നവനെയൊക്കെ വാഴാന്‍ വിട്ടിട്ടു നമ്മള്‍ ന്യൂസ്‌ കാണുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.