ഇസ്‌ലാമാബാദ്: കൊടുംഭീകരന്‍ ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ട്. പാക്ക്-അഫ്ഗാന്‍ അതിര്‍ത്തികളില്‍ കശ്മീരി ഇപ്പോഴും ജീവനോടെയുണ്ടെന്നു ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

പാക്കിസ്ഥാനിലെ ഉത്തര വസീറിസ്ഥാനില്‍ കഴിഞ്ഞ മാസമാദ്യം യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കശ്മീരി കൊല്ലപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഇക്കാര്യം യു.എസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

‘പുതിയ ഉസാമ ബിന്‍ ലാദന്‍ എന്നു ഭീകരര്‍ വാഴ്ത്തിയിരുന്ന ഇല്യാസ് കശ്മീരിയാണ് 2008ലെ മുംബൈ ആക്രമണത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമെന്നു കരുതപ്പെടുന്നു.