എഡിറ്റര്‍
എഡിറ്റര്‍
അറസ്റ്റ് ചെയ്യാനെത്തിയ പാക് നാവികരുടെ ബോട്ട് തകര്‍ന്നു; രക്ഷകരായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍
എഡിറ്റര്‍
Tuesday 11th April 2017 7:45pm


അഹമ്മദാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ കടല്‍ത്തീരത്തെത്തി മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്ത് മടങ്ങവേ അപകടത്തില്‍പ്പെട്ട പാക് നാവികസേനാ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. തങ്ങളെ അറസ്റ്റ് ചെയ്ത് മടങ്ങുകയായിരുന്ന സംഘത്തിന്റെ ജീവനാണ് തൊഴിലാളികള്‍ രക്ഷിച്ചത്.


Also read പിണറായിക്ക് തന്നോടുള്ളത് 17 വര്‍ഷമായുള്ള പക; മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് വ്യക്തി വെരാഗ്യം തീര്‍ക്കാമെന്ന് കരുതണ്ട: കെ.എം ഷാജഹാന്‍ 


ഇന്ത്യന്‍ നാവികസേനാംഗമായിരുന്ന കുല്‍ഭൂഷന്‍ യാദവിനെ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചപ്പോളാണ് തങ്ങളെ പിടികൂടാനെത്തിയ നാവികരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. ഗുജറാത്ത് തീരത്ത് അപകടത്തില്‍പ്പെട്ട രണ്ടു കമാന്‍ഡോകളുടെ ജീവനാണ് തൊഴിലാളികള്‍ രക്ഷിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ചെയ്തു.

പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ കമാന്‍ഡോകളായ ആറു പാകിസ്താന്‍കാരാണ് ഇന്നലെ ഇന്ത്യന്‍ സമദ്രാതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടുന്നതിന് അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച പാക് കമാന്‍ഡോകള്‍ പിടികൂടിയ ഏഴ് ബോട്ടുകളുമായി തിരികെ പോകുമ്പോഴാണ് അപകടത്തില്‍പ്പെടുന്നത്.


Dont missVIDEO:- തങ്ങള്‍ക്കെതിരായ പ്രസ്താവന ശിഹാബ് തങ്ങളുടെ കാലത്തായിരുന്നുവെങ്കില്‍ കോടിയേരിയുടെ തല മലബാറിന്റെ മണ്ണില്‍ കിടന്നുരുണ്ടേനെ: നൗഷാദ് ബാഖവി 


മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന ആറ് കമാന്‍ഡോകള്‍ കടലില്‍ മുങ്ങുകയായിരുന്നു. സൈന്യം പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ രണ്ട് പാകിസ്താന്‍ കമാന്‍ഡോകളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി. ഒരാളെ കാണാതായപ്പോള്‍ മറ്റു മൂന്നുപേര്‍ മുങ്ങിമരിക്കുകയും ചെയതു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് മൂന്ന് പാകിസ്താന്‍ കമാന്‍ഡോകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പാകിസ്താന് കൈമാറിയിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് പിടികൂടിയ ഏഴ് ഇന്ത്യന്‍ മത്സബന്ധന ബോട്ടുകളും പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി മോചിപ്പിക്കുകയും ചെയ്തു.


Related one കുല്‍ഭൂഷന്റെ വധശിക്ഷ; പാര്‍ലമെന്റില്‍ സുഷമ സ്വരാജിനെ പ്രമേയം തയ്യാറാക്കാന്‍ സഹായിച്ചത് ശശി തരൂര്‍


ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് പാകിസ്താന്‍, ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളെയും തൊഴിലാളികളെയും തട്ടിക്കൊണ്ടുപോകുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന പാക് നാവികര്‍ അപകടത്തില്‍പ്പെടുന്നത്.

Advertisement