എഡിറ്റര്‍
എഡിറ്റര്‍
താരങ്ങളുടെ സ്വത്ത്: എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചു
എഡിറ്റര്‍
Thursday 13th March 2014 8:35am

illegal-money

കൊച്ചി: സിനിമാ താരങ്ങളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍ കിങ്സ്ലി അറിയിച്ചു.

ചില താരങ്ങളുടെ വീടുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യം കണ്ടെത്തുന്ന കേസുകളില്‍ മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുകയെന്നും എന്നാല്‍ ഏതെല്ലാം താരങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്നും ജോണ്‍ കിങ്സ്ലി പറഞ്ഞു.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ നടന്‍ ദിലീപ് ഉള്‍പ്പെടെ ചില താരങ്ങളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു.

Advertisement