ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെച്ചൊല്ലി ലോക്‌സഭയില്‍ ബഹളം. ആരോപണവിധേയനായ ഹസന്‍ അലിഖാന്റെ വിഷയമുയര്‍ത്തിയാണ് പ്രതിപക്ഷം ബഹളം വച്ചത്.

ഹസന്‍ അലിഖാന്‍ രാജ്യം വിടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി സഭയെ അറിയിച്ചു. വിദേശത്തുള്ള കള്ളപ്പണം നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് 2010-11ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും പ്രണബ് മുഖര്‍ജി മേശപ്പുറത്തുവച്ചു.