എഡിറ്റര്‍
എഡിറ്റര്‍
ആളുകള്‍ക്ക് എന്നെ വേണമെന്ന് തോന്നിടത്തോളം കാലം അഭിനയിക്കും: ഷാരൂഖ് ഖാന്‍
എഡിറ്റര്‍
Saturday 12th January 2013 2:18pm

ബോളിവുഡ് സിനിമയിലെ കിങ് ഖാനായ ഷാരൂഖിനോട് അന്നും ഇന്നും ആരാധകര്‍ക്കുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. തന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന അധികം സിനിമകളൊന്നും താരം ചെയ്തിട്ടില്ലെന്നും വേണമെങ്കില്‍ പറയാം.

Ads By Google

ആളുകള്‍ക്ക് എന്നെ എത്ര കാലം വേണമെന്ന് തോന്നുന്നോ അത്രയും കാലം ഞാന്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് ഷാരൂഖ് പറയുന്നത്.

ഞാന്‍ വന്ന കാലത്തേക്കാള്‍ ഏറെ മാറി ഇന്നത്തെ സിനിമ. എന്നാല്‍ അന്നും ഇന്നും ഒരേപോലെ തന്നെ ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ എനിയ്ക്ക് സാധിച്ചിട്ടുണ്ട്.

അത് വലിയൊരു കാര്യം തന്നെയാണ്. ഞാന്‍ മുംബൈയില്‍ എത്തി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് അധികവും റൊമാന്റിക് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങളാകെ മാറി. എന്നാല്‍ സിനിമയിലെ എന്റെ യാത്രയ്ക്ക് യാതൊരു തടസവും ഉണ്ടായില്ല. അന്നും ഇന്നും എന്നെ സ്‌നേഹിക്കുന്നവരും എന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരും ബോളിവുഡില്‍ ഉണ്ട്.

ആളുകള്‍ക്ക് എന്നെ ആവശ്യമുണ്ടെന്ന് തോന്നുന്നിടത്തോളം കാലം ഈ മേഖലയില്‍ നില്‍ക്കാനാണ് എനിയ്ക്ക് ഇഷ്ടം. ഞാന്‍ ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും സ്വപ്‌നം പോലും കണ്ടിരുന്നില്ല.

ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്നവര്‍ക്ക് അത് യാഥാര്‍ത്ഥ്യമാക്കാനും കഴിയണമെന്നില്ല. എനിയ്ക്ക് ചെറിയ ചെറിയ സ്വപ്‌നങ്ങളേ ഉണ്ടായിട്ടുള്ളൂ.

വ്യത്യസ്തമാര്‍ന്ന സിനിമകള്‍ ചെയ്യണം. എന്റെ കുടുംബത്തെയും കുട്ടികളേയും നന്നായി നോക്കാന്‍ കഴിയണം. എന്നിങ്ങനെ ചിലത്. യാഥാര്‍ത്ഥ്യബോധത്തോടെ ജീവിക്കുന്നതാണ് നല്ലത്.

സിനിമയില്‍ എത്തിയ സമയത്ത് സ്വന്തമായി കാറ് വേണം വീട് വേണം എന്നെല്ലാം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് എന്റെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നും അവര്‍ക്ക് വേണ്ടി ജീവിക്കണമെന്നതുമൊക്കെയാണ് ആഗ്രഹം- ഷാരൂഖ് പറഞ്ഞു.

Advertisement