Categories

ഞാന്‍ ജീവിക്കുന്നത് എന്റെ ഇഷ്ടത്തിന്: ദീപിക

മുംബൈ: ”എനിക്ക് കുറെ ലക്ഷ്യങ്ങളുണ്ട് അവയ്ക്കനുസരിച്ച് എന്റെ ഇഷ്ടത്തിനാണ് ഞാന്‍ ജീവിക്കുന്നത്. ആ ലക്ഷ്യങ്ങള്‍ നേടണം.  ഞാന്‍ എന്നില്‍ നിന്നും വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. പറയുന്നത് ആരാണെന്നല്ലേ മറ്റാരുമല്ല ദീപികാ പാദുകോണ്‍.

”ഞാന്‍ വലിയ ശുപാപ്തിവിശ്വാസക്കാരിയാണ് അത്രതന്നെ ഇച്ഛാശക്തിയുള്ളവളും. അതുകൊണ്ടുതന്നെ ആര്‍ക്കു വേണ്ടിയും എന്തിനു വേണ്ടിയും നില്‍ക്കാന്‍ എനിക്കാവില്ല. ചില സമയം എനിക്ക് സ്വയം തൃപ്തി വരില്ല” ദീപിക തന്റെ മനസ്സു തുറക്കുകയാണ്.

കുറച്ചു സമയം കൊണ്ടാണ് ദീപ്‌സ് ബോളിവുഡിന്റെ ഉയരങ്ങളിലെത്തിയത്. വെറും ഏഴു സിനിമകള്‍ കൊണ്ട് ഈ 24 കാരി എല്ലാവരുടെയും പ്രിയ താരമാറി. അതുതന്നെയാണ് ഇനിയും നല്ല വര്‍ക്കുകള്‍ ചെയ്യാന്‍ ഈ സുന്ദരിയെ പ്രേരിപ്പിക്കുന്നത്.

”ഇപ്പോഴും ഇതന്റെ തുടക്കം മാത്രമാണ്. എനിക്കിനിയും കുറെ നല്ല സിനിമകള്‍ ചെയ്യണം, മികച്ച കുറെ സംവിധായകരുടെ ചിത്രങ്ങള്‍ക്കൊപ്പം തന്നെ എന്റെ െക്രഡിറ്റില്‍ കുറെ നല്ല ഗാനങ്ങളും വേണം”. ദീപികയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിറയുന്നു.

ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പാദുകോണിന്റെ മകളായ ദീപിക 2006ലാണ് ഷോ ബിസിനസിലേക്കെത്തുന്നത്. മോഡിലിങിലായിരുന്നു തുടക്കം. കന്നഡ ചിത്രമായ ഐശ്വര്യയായിരുന്നു ആദ്യ ചിത്രം. ഫറാഖാന്റെ ഓം ശാന്തി ഓമില്‍ ഷാരൂഖ് ഖാനൊപ്പം നായികയായി എത്തിയ ദീപികയ്ക്ക പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

ബച്‌നാ ഓ ഹസീനോ, ലൗ ആജ് കല്‍, ഫൗസ് ഫുള്‍ തുടങ്ങി പിന്നീട് പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലഫ്‌ങ്കേ പരിന്തേയില്‍ ഒര അന്ധയുവതിയുടെ വേഷമാണ് ദീപികയ്ക്ക്. ശാരീരികമായും, മാനസികമായും വൈകാരികമായും ദീപികയെ ഒട്ടേറെ ഉലച്ച ചിത്രമാണത്രെ ലഫ്‌ങ്കേ പരിന്തേ.

ഡാനിഷ് അസ്‌ലമിന്റെ ബ്രേക്ക് കെ ബാദ് , ്അഷുതോഷ് ഗൗരിക്കാറിന്റെ ഖേലെ ഹം ജീ ജാന്‍സെ എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.