സംവിധായകന്‍ ശങ്കറിന്റെ ‘ഇഡിയറ്റ്’ ചിത്രീകരണത്തിനൊരുങ്ങുന്നു. രജനീകാന്തിനെ വച്ച് സംവിധാനം ചെയ്ത യന്തിരന്റെ ഗംഭീരവിജയത്തിന് ശേഷമാണ് ശങ്കര്‍ പുതുയ ചിത്രവുമായെത്തുന്നത്.  ആമിര്‍ഖാന്റെ   ‘3 ഇഡിയറ്റ്സ്’ തമിഴിലേക്കും  തെലുങ്കിലേക്കും റീമേക്ക് ചെയ്യാനാണ് പ്രോജക്ട്.

നടന്‍  വിജയിയെ  നായകനാക്കാനാകുന്ന ചിത്രത്തില്‍ ‌ ഇല്യാനയാണ് നായിക. എന്നാല്‍ ചിത്രം തെലുങ്കിലെത്തുമ്പോള്‍ നായകനെ മാറ്റാനും തീരുമാനമായിട്ടുണ്ട്. തെലുങ്കില്‍ വിജയിക്ക് പകരം  മഹേഷ് ബാബുവായിരിക്കും നായകന്‍.

ചിത്രീകരണത്തിന്റെ ഡെറ്റും മറ്റ് കാര്യങ്ങളും ഇല്യാന ശങ്കറുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. 3 ഇഡിയറ്റ്സ് ഹിന്ദിയില്‍  കരീന കപൂര്‍ തകര്‍ത്തഭിനയിച്ച കഥാപാത്രത്തെയാണ് ഇല്ല്യാന തമിഴിലും തെലുങ്കിലും അവതരിപ്പിക്കാനൊരുങ്ങുന്നത്.

എന്നാല്‍ ഹിന്ദി പതിപ്പില്‍ നിന്ന് വ്യത്യസ്തമായി നായികാ കഥാപാത്രത്തെ ചിലമാറ്റങ്ങളോടെയാണ് ശങ്കര്‍ തമിഴിലും തെലുങ്കിലും അവതരിപ്പിക്കുന്നത്.  രണ്ട് ഭാഷകളിലും  ഇല്യാന തന്നെയായിരിക്കും നായിക. ഇതിനായി ഒന്നരക്കോടി രൂപ പ്രതിഫലം വാങ്ങാനാണ്  ഇല്യാന തീരുമാനിച്ചിരിക്കുന്നത്.

3 ഇഡിയറ്റ്സ് ഹിന്ദിയില്‍ മാധവന്‍ കൈകാര്യം ചെയ്ത  കഥാപാത്രത്തെ തമിഴിലും തെലുങ്കിലും ജീവയാണ്  അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ ആറിനാണ്  ‘3 ഇഡിയറ്റ്സ്’ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ചിത്രീകരണം ആരംഭിക്കുന്നത്.