എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ പബ്ലിക് ഫിഗറാണ്; പബ്ലിക് പ്രോപ്പര്‍ട്ടിയല്ല; മോശമായി പെരുമാറിയ ആരാധകന് ചുട്ടമറുപടി നല്‍കി ഇല്യാന ഡിക്രൂസ്
എഡിറ്റര്‍
Monday 21st August 2017 2:11pm

മുംബൈ: തന്നോട് മോശമായി പെരുമാറിയ ആരാധകനെതിനെതിരെ ചുട്ടമറുപടിയുമായി ബോളിവുഡ് താരം ഇല്യാന ഡിക്രൂസ്. താനൊരു പബ്ലിക് ഫിഗറാണ് എന്നത് എന്റെ മേല്‍ കുതിരകയറാനുള്ള അവകാശമായി ആരും എടുക്കേണ്ടെന്നായിരുന്നു താരം പറഞ്ഞത്.


Dont Miss ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍


ഞാനൊരു പബ്ലിക് ഫിഗറാണ്. അത് എനിക്ക് അറിയാം. സാധാരണ ആളുകളെ പോലെ സ്വകാര്യ ജീവിതത്തിന്റെ സൗകര്യങ്ങളൊന്നും എനിക്ക് ലഭിക്കില്ലെന്നും അറിയാം. എന്നാല്‍ അതൊന്നും എന്നോട് മോശമായി പെരുമാറാന്‍ ഏതൊരു പുരുഷനും അധികാരമുണ്ടെന്നതിന്റെ കാരണങ്ങളല്ല.

താരാരാധനയുടെ പേരില്‍ അതിനെ ദയവുചെയ്ത് ന്യായീകരിക്കരുത്. ജീവിതാവസാനം വരെ ഞാനൊരു സ്ത്രീയായിരിക്കും. ഞാന്‍ ഒരു പബ്ലിക് പ്രോപ്പര്‍ട്ടിയല്ലെന്ന് ഇത്തരക്കാര്‍ മനസിലാക്കണം- ഇല്യാന പറയുന്നു.

ട്വിറ്ററിലൂടെയായിരുന്നു ഇല്യാന നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ എന്നാല്‍ ട്വീറ്റില്‍ തന്റെ അനുഭവം വെളിപ്പെടുത്താന്‍ ഇല്യാന തയ്യാറായിരുന്നില്ല.

എന്നാല്‍ ഒരു ഫാഷന്‍ ഇവന്റില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയ തന്റെ കാറില്‍ ചിലയാളുകള്‍ ആരാധകരെന്ന് പറഞ്ഞ് വന്ന് ശക്തമായി ഇടിക്കുകയും തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി മുംബൈയിലെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Advertisement