Categories

മമ്മൂട്ടിക്കൊപ്പം നൃത്തം ചെയ്യാന്‍ ഇളയദളപതി

vijay-and-mammootty

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ ആഷിഖ് അബുവും ഒന്നിക്കുന്ന പുതിയ ചിത്രമായ ഗാങ്സ്റ്ററില്‍ ഇളയദളപതി വിജയും എത്തുന്നു.

മമ്മൂട്ടിയുമൊത്തുള്ള ഒരു ഗാനരംഗത്തിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് അറിയുന്നത്.

മോഹന്‍ലാലിനൊപ്പമുള്ള ജില്ല എന്ന ചിത്രത്തിന്റെ അവസാനവട്ട തിരക്കിലാണ് വിജയ് ഇപ്പോള്‍.

ചിത്രത്തില്‍ ഒരു അണ്ടര്‍വേള്‍ഡ് ഡോണിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

പാര്‍ത്ഥിപന്‍, സുരാജ് വെഞ്ഞാറമ്മൂട്, ബാബുരാജ്, രോഹിണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്നാല്‍ വിജയ് ഏത് വേഷത്തിലാണ് ചിത്രത്തിലെത്തുകയെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Tagged with: |