എഡിറ്റര്‍
എഡിറ്റര്‍
ആരാധകര്‍ക്ക് ആറ്റ്‌ലിയുടെ പിറന്നാള്‍ സമ്മാനം; വിജയുടെ പുതിയ ചിത്രം മെരസലിന്റെ ടീസര്‍ പുറത്തുവിട്ടു, വീഡിയോ കാണാം
എഡിറ്റര്‍
Thursday 21st September 2017 6:22pm

കോഴിക്കോട്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ്- ആറ്റ്‌ലി കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം മെരസലിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു പക്കാമാസ് അക്ഷന്‍ മൂവിയായിരിക്കുമെന്ന സൂചയാണ് ടീസര്‍ തരുന്നത്.

മുമ്പ് വിജയ്ക്കുള്ള ബര്‍ത്ത്‌ഡേ സമ്മാനമായിട്ടായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നെങ്കില്‍. സംവിധായകന്‍ ആറ്റ്‌ലിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്.


Also Read 200 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് കാളിദാസന്‍; സ്വപ്‌നസാക്ഷാത്ക്കാരമെന്ന് താരം


മൂന്ന് ഗെറ്റപ്പുകളിലാണ് വിജയ് മെരസലില്‍ എത്തുന്നത്. സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. വിജയ്‌യുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ഖുഷിയുടെ സംവിധായകന്‍ എസ്.ജെ സൂര്യയും മെരസലില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തെരിയാണ് ഇതിന് മുന്‍പ് വിജയും അറ്റ്‌ലിയും ഒന്നിച്ച ചിത്രം. വമ്പന്‍ഹിറ്റായ ഈ ചിത്രത്തിന് ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രമാണ് മെരസല്‍. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ടിഎസ്എല്ലിന്റെ നൂറാമത് ചിത്രമാണ് മെരസല്‍ .

Advertisement