ilayarajaചെന്നൈ:സംഗീതപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സംഗീത ഇതിഹാസം ഇസൈജ്ഞാനി ഇളയരാജ സംഗീതസര്‍വകലാശാല തുടങ്ങാനുള്ള ഒരുക്കത്തിലാണ്. തിരുപ്പതിയില്‍ യൂണിവേഴ്‌സിറ്റി തുടങ്ങാനുള്ള തീരുമാനത്തിലാണ് രാജ. തിരുപ്പതിയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന തെലുങ്കുതാരം മോഹന്‍ബാബുവിനൊപ്പംചേര്‍ന്നാണ് ഇളയരാജ സംരഭത്തിനൊരുങ്ങുന്നത്.
മോഹന്‍ബാബുവുമായി വളരെക്കാലമായുള്ള സൗഹൃദമാണ് ഇളയരാജയ്ക്കുള്ളത്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ മിക്ക പ്രോഗ്രാമുകള്‍ക്കും വിശിഷ്ടാതിഥിയായെത്താറുള്ളത്  രാജയാണ്. ബാബുവിന്റെ മകള്‍ ലക്ഷ്മി മഞ്ചുവിന്റെ സിനിമയ്ക്ക് സംഗീതം നിര്‍വഹിച്ചതും രാജയാണ്. ബാബുവിന്റെ പിറന്നാളിന് ഇളയരാജ തന്റെ മ്യൂസിക് ട്രൂപ്പുമായി സ്ഥാപനത്തിലെത്തുകയും അച്ഛന് പ്രിയപ്പെട്ട ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നെന്ന് മകള്‍ പറയുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ ഉടനാരംഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.