കോഴിക്കോട്: 20011 ലെ ഇലവും മൂട്ടില്‍ ശിവരാമന്‍പിള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളില്‍ കരിവെള്ളൂര്‍ മുരളി(നാടകം), പാലാ സി കെ രാമചന്ദ്രന്‍(കര്‍ണ്ണാടകസംഗീതം), പാറശാല രവി(മൃദംഗം) എന്നിവരെയാണ് പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

10,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. നവംമ്പര്‍ 13 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വാര്‍ധ ഹിന്ദി യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ. ജി ഗോപിനാഥന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗങ്ങളായ എ ഡി മാധവന്‍, ഗോപാലകൃഷ്ണന്‍ ചൂലൂര്‍ എന്നിവര്‍ പങ്കെടുത്തു.

malayalam news