എഡിറ്റര്‍
എഡിറ്റര്‍
ഇക്കത്ത് പ്രിന്റ് വീണ്ടും വരുന്നു
എഡിറ്റര്‍
Monday 15th October 2012 4:15pm

ഗോത്ര വര്‍ഗങ്ങള്‍ക്കിടയില്‍ നിന്ന് ഫാഷന്‍ ലോകത്തേക്ക് എത്തിയതാണ് ഇക്കത്ത് പ്രിന്റ്. ലോകമെങ്ങും ഇവയ്ക്ക് ആരാധകരുണ്ട്. വീതിയുള്ള വരകളും ഡയമണ്ട് ത്രികോണം ആകൃതികളും ഈ പ്രിന്റിന്റെ പ്രത്യേകതയാണ്.

Ads By Google

ചുവപ്പ്,പച്ച,വയലറ്റ്,കറുപ്പ്,നീല തുടങ്ങി കടുംനിറങ്ങളിലാണ് ഇക്കത്ത് പ്രിന്റ് കൂടുതലും കാണപ്പെടുന്നത്.  ഒരു കാലത്ത് സല്‍വാറുകളില്‍ നിറഞ്ഞുനിന്നിരുന്നത് ഈ ഇക്കത്ത് പ്രിന്റുകളാണ്.

എന്നാല്‍ പിന്നീട് അത്തരം സല്‍വാറുകള്‍ പ്രത്യക്ഷപ്പെടാതായി. എന്നാല്‍ അടുത്ത വേനല്‍കാലം ലക്ഷ്യമിട്ട് ഇക്കത്ത് പ്രിന്റുകള്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. വസ്ത്രങ്ങളില്‍ മാത്രമല്ല ബാഗുകളിലും ഷൂസിലും സ്‌കാര്‍ഫിലും എന്തിന് നഖങ്ങളില്‍ വരെയും ഇക്കത്ത് പ്രിന്റുകള്‍ ഫാഷനായി കഴിഞ്ഞു.

ഇക്കത്ത് സാരികളും ഇപ്പോള്‍ ടെന്റിയായി വരുന്നുണ്ട്. കോട്ടണ്‍,സില്‍ക്ക്, ലിനക്‌സ് എന്നിവയില്‍ ഇക്കത്ത് പ്രിന്റുകള്‍ ലഭ്യമാണ്. ഷൂസുകളിലും ബാഗുകളിലും ഇക്കത്ത് പ്രിന്റുകള്‍ ലഭ്യമാണ് നഖങ്ങൡ വ്യത്യസ്ത നിറങ്ങള്‍ യോജിപ്പിച്ചുകൊണ്ടുള്ള ഇക്കത്ത് പ്രിന്റ് പെണ്‍കുട്ടികള്‍ക്കെല്ലാം ഏറെ പ്രിയങ്കരമാണ്.

ഇക്കത്ത് പ്രിന്റുകള്‍ സിംഗിള്‍ പീസില്‍ ഒതുക്കുന്നതാണ് നല്ലത്. മാത്രമല്ല ഇവയ്‌ക്കൊപ്പം ധരിക്കുന്ന മറ്റ് വസ്ത്രങ്ങള്‍ ഒറ്റ നിറത്തില്‍ ആയാല്‍ കൂടുതല്‍ മികച്ചതാകും.

Advertisement