Categories

ബിസിനസ് മ്യൂസിയവുമായി ഐ ഐ എം-കോഴിക്കോട്

കോഴിക്കോട്: ബിസിനസ് രംഗത്തെ സംഭവങ്ങളും ചരിത്രരേഖകളും സംരക്ഷിക്കിക്കുന്നതിനായി ബിസിനസ് മ്യൂസിയം രൂപീകരിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്- കോഴിക്കോട് തയ്യാറെടുക്കുന്നു. ഒരുകോടി രൂപയാണ് മ്യൂസിയത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്.

ബിസിനസ് രംഗവുമായി ബന്ധപ്പെട്ട രേഖകള്‍, ചരിത്രവസ്തുതകള്‍, ശില്‍പ്പങ്ങള്‍, ചിത്രങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവയെല്ലാം മ്യൂസിയത്തിലുണ്ടാകും. ബിസിനസ് രംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രോല്‍സാഹനമെന്ന നിലയ്ക്കാണ് മ്യൂസിയം ഒരുക്കുന്നതെന്ന് ഐ ഐ എം അധികൃതര്‍ അറിയിച്ചു.

മ്യൂസിയത്തിനായുള്ള സാമ്പത്തികസഹായത്തിനായി
അന്താരാഷ്ട്ര ബിസിനസ് ഭീമന്‍മാരെ സമീപിച്ചിട്ടുണ്ട്. ടാറ്റ, ബിര്‍ല, അംബാനി എന്നീ ഗ്രൂപ്പുകളുമായി ചര്‍ച്ചനടത്തും. 2011 ല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് പദ്ധതിയെന്ന് ഐ ഐ എം-കോഴിക്കോട് ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.