ന്യദല്‍ഹി: അര്‍ജന്റീനയില്‍ ഈമാസം 29 ന് തുടങ്ങുന്ന വനിതാ ലോകകപ്പ ഹോക്കിയില്‍ ഇന്ത്യന്‍ ടീം കളിക്കുന്നതിനെക്കുറിച്ച് വിവാദം തുടരുന്നു. സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യിലെ അഞ്ചംഗ സമിതിയാണ് ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഹോക്കി ഇന്ത്യ തിരഞ്ഞെടുക്കുന്ന ടീമിനെ മത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്ന നിലപാടിലാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ (ഐ എച്ച് എഫ്).

ഹോക്കി ഇന്ത്യ സ്വകാര്യസംഘടനാണെന്നും സംഘടനക്ക് ടീംതിരഞ്ഞെടുപ്പില്‍ അധികാരമുണ്ടാവില്ലെന്നും ദല്‍ഹി ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ തിരഞ്ഞെടുക്കുന്നത് ഹോക്കി ഇന്ത്യയുടെ പ്രതിനിധികളായിരിക്കണമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ ശഠിക്കുകയായിരുന്നു. ഇതിനെതിരേ കായികമന്ത്രാലയം സമര്‍പ്പിച്ച അപേക്ഷയും ഐ എച്ച് എഫ് തള്ളി.