എഡിറ്റര്‍
എഡിറ്റര്‍
സുറിയാനി ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീവ് ബാവ അന്തരിച്ചു
എഡിറ്റര്‍
Friday 21st March 2014 5:22pm

abcd


ജര്‍മ്മനി: ഇഗ്നിയാത്തോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീവ് ബാവ(81) അന്തരിച്ചു. ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്  സഭയുടെ പരമാധികാരിയായിരുന്നു ബാവ. ഇന്ത്യന്‍ സമയം 3 മണിയ്ക്ക് ജമര്‍മ്മനിയില്‍ വെച്ചാണ് അന്ത്യം.

ഏറെ നാളുകളായി വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1980 സെപ്റ്റംബര്‍ 14നാണ് സഭയുടെ പരമാധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. സഭ ഐക്യത്തിന് താല്‍പര്യം കാണിച്ചിരുന്നവരില്‍ പ്രമുഖനായിരുന്ന ബാവ കേരളത്തിലെ സഭ വിശ്വാസികളുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ച അദ്ദേഹം അസുഖത്തെ തുടര്‍ന്ന് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. 2008ലാണ് അദ്ദേഹം അവസാനമായയി ഇന്ത്യയിലെത്തിയത്.

1982, 2002, 2004, 2008 വര്‍ഷങ്ങളില്‍ അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Advertisement