കൊച്ചി: വിവാദ വിദേശയാത്രയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് തൃശൂര്‍ വിജിലന്‍സ് അഡിഷണല്‍ ലീഗര്‍ അഡൈ്വസറുടെ ശുപാര്‍ശ. ഒരുകോടിയിലധികം അവിഹിത സ്വത്തുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തച്ചങ്കരി കോടികള്‍ സമ്പദിച്ചിട്ടുണ്ടെന്നും ആധാരത്തില്‍ വിലകുറച്ചുകാണിച്ചതുവഴി ലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കി എന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.ജിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശുപാര്‍ശ നല്‍കിയത്

അതേസമയം സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ.ജി കോടതിയെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. തീവ്രവാദ ബന്ധം വരെ ആരോപിക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ശുപാര്‍ശ സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ രണ്ടുദിവസത്തിനകം എടുക്കും.