എഡിറ്റര്‍
എഡിറ്റര്‍
തച്ചങ്കരിയെ തിരിച്ചെടുത്തു, സസ്‌പെന്‍ഷന്‍ ലീവായി പരിഗണിക്കും
എഡിറ്റര്‍
Thursday 12th April 2012 1:39pm

തിരുവനന്തപുരം: ഐജി ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

തച്ചങ്കരിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി ലീവായി പരിഗമിക്കാനും തീരുമാനിച്ചു. ബുധനാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചത്.

പുതിയ നിയമനം പൊലീസ് വകുപ്പിന് പുറത്താകാനാണ് സാധ്യത. സസ്‌പെന്‍ഷനിലാവുമ്പോള്‍ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായിരുന്നു തച്ചങ്കരി. തച്ചങ്കരിയുടെ വിദേശ യാത്രയെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കുകയും തച്ചങ്കരിക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ആയിരിക്കെയാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ തച്ചങ്കരി വിദേശയാത്ര നടത്തിയത്. ഇതേ തുടര്‍ന്ന് അന്വേഷണവിധേയമായി തച്ചങ്കരിയെ സസ്‌പെന്റ് ചെയ്തു.

വിദേശയാത്രയ്ക്കിടെ തച്ചങ്കരി തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുകയും ചെയ്തു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അദ്ദേഹത്തെ തിരിച്ചെടുത്തു.  എന്നാല്‍ പിന്നീട് ഇത് വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും സസ്‌പെന്റ് ചെയ്യുകയായിരുന്നു.

Advertisement