എഡിറ്റര്‍
എഡിറ്റര്‍
മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമം: ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ജിഷ്ണുവിന്റെ കുടുംബത്തെ ഡി.ജി.പി വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു
എഡിറ്റര്‍
Thursday 6th April 2017 1:55pm

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് നടപടി ശരിവെച്ച് ഐജിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മനോജ് എബ്രാഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മഹിജയ്ക്കും കുടുംബത്തിനും നേരെ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് സ്വാഭാവിക നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തിനെ വീണ്ടും ഡി.ജി.പി ചര്‍ച്ചയ്ക്ക് വിളിച്ചു. എ്ന്നാല്‍ മഹിജയും മറ്റും ആശുപത്രിയിലായതിനാല്‍ ചര്‍ച്ചയ്ക്ക് ഇപ്പോള്‍ തയ്യാറല്ലെന്നും ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം തീരുമാനിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ബാഹ്യ ഇടപെടലാണ് സ്ഥിതി വഷളാക്കിയത്. മഹിജയ്ക്കെതിരെ ഉണ്ടായത് സ്വാഭാവിക നടപടി മാത്രമാണ്. ബാഹ്യഇടപെടലുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നും ഐ.ജി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


Also Read: ‘ആറു പേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്ന ഐ.ജിയെ കൗണ്‍സിലിംഗിന് വിധേയമാക്കണം; മഹിജയുടെ ചിത്രം സാധാരണക്കാരന്റെ ‘ഒറ്റചങ്കു’ തകര്‍ക്കും’: എന്‍.എസ് മാധവന്‍


ആറ് പേര്‍ക്ക് മാത്രമാണ് ഡി.ജി.പിയെ കാണാന്‍ അനുവാദമുണ്ടായിരുന്നതെന്ന് നേരത്തെ മഹിജ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ടാണ് ഒരു സംഘം ഡി.ജി.പിയുടെ ഓഫീസിലേക്ക് തള്ളിക്കയറിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ജോലി മാത്രമാണ്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ മര്‍ദ്ദിച്ചുവെന്നും നിലത്തിട്ട് ചവിട്ടിയെന്നും മഹിജ പരാതിപ്പെട്ട കന്റോണ്‍മെന്റ് എസ്.ഐ സുനില്‍കുമാറിന്റെ നടപടിയെ ന്യായീകരിച്ചു കൊണ്ടാണ് ഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടുള്ളത്.

Advertisement