തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സരിത എസ് നായര്‍. തന്റെ ഫോണില്‍ ഉണ്ടായിരുന്ന നഗ്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഐ.ജി പത്മകുമാറാണെന്നും കത്തില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പുറത്ത് വിടുമെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നും സമയമാകുമ്പോള്‍ പേര് വെളിപ്പെടുത്തുമെന്നുമാണ് സരിത മുമ്പ് പറഞ്ഞിരുന്നത്.


Also Read ആര്യാടന്‍, ഹൈബി ഈഡന്‍, അനില്‍ കുമാര്‍…; സരിത ലൈംഗിക ചൂഷണമെന്ന പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ്


ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി

മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടിയെന്നും കത്തിലുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സരിത പറഞ്ഞു.