കൊച്ചി: യുവതികളുടെ അക്രമത്തിനിരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യമേഖലാ ഐ.ജിയുടെ നിര്‍ദേശം. സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഐ.ജി വിജയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Also Read: കേരളം തന്നെയാണ് ഒന്നാമത് വെറുതെ പറഞ്ഞെന്നുമാത്രം; സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനൊരുങ്ങുന്ന മോദിയ്ക്കു മുന്നില്‍ പട്ടികയുമായി തരൂര്‍


കഴിഞ്ഞദിവസമായിരുന്നു സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നത്. സംഭവത്തിനെതിരെ സോഷ്യല്‍മീഡിയയിലുള്‍പ്പെടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഐ.ജി അന്വേഷണ ഉത്തരവിട്ടത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനിടയായ സാഹചര്യമാണ് പ്രധാനമായും അന്വേഷിക്കുക. കഴിഞ്ഞയാഴ്ച വൈറ്റില ജങ്ഷനില്‍വച്ചാണ് കുമ്പളം സ്വദേശിയായ ടാക്സി ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തെതുടര്‍ന്ന് യുവതികള്‍ക്കെതിരെ കേസെടുത്ത് വിട്ടയക്കുകയായിരുന്നു.


Dont Miss: തന്റെ ഓഫീസ് തുറന്ന പുസ്തകമായിരുന്നു; തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്; ഭയമില്ലെന്നും ഉമ്മന്‍ ചാണ്ടി


യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇതേക്കുറിച്ചുള്ള പരാതിയില്‍ ഡി.ജി.പി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെയായിരുന്നു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുന്നത്.