പാലക്കാട്: പുത്തൂര്‍ കൊലപാതകക്കേസില്‍ കനകരാജും കൊല്ലപ്പെട്ട സമ്പത്തുമാണ് മുഖ്യപ്രതികളെന്ന് ഐ ജി മുഹമ്മദ് യാസീന്‍. മൂന്നാം പ്രതി മണികണ്ഡന്‍ കേസിലെ തെളിവ് നശിപ്പിച്ചു. കസില്‍ പ്രതികളെ പിടിക്കാനായത് പോലീസിന്റെ നേട്ടമാണ്. സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ആലത്തൂര്‍ ഡി വൈ എസ് പി ടി എസ് സന്തോഷ് അന്വേഷിക്കും.

കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും പോലീസ് മറച്ച് വെക്കില്ല. ശാസ്ത്രീയമായ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.