Categories

പത്തിരി, ഇടിയപ്പം, പൊറോട്ട…. മലയാളികള്‍ക്ക് ഇഫ്താറൊരുക്കി സൗദി പൗരന്‍

റിയാദ് :സൗദിയിലെ പതിവ് നോമ്പ് തുറ വിഭങ്ങളായ കബ്‌സയും മാക്രോണ്‍സുമെല്ലാം ഒഴിവാകി തനി നാടന്‍ വിഭവങ്ങള്‍ ഒരുക്കി റിയാദിലെ സുവൈദിയിലെ സഊദ് അബ്ദുള്‍ അസിസ്.

കഴിഞ്ഞ നാലു വര്‍ഷമായി മലയാളികള്‍ കൂടുതലായി എത്തുന്ന സുവൈദിയിലെ താരിഖ് മസ്ജിദിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മനുഷ്യ സ്‌നേഹിയായ ഇദ്ദേഹം സ്വന്തം ചിലവില്‍ നോമ്പ് തുറ സംഘടിപ്പിച്ചിരിക്കുന്നത്.

പള്ളിയിലെ ജീവനക്കാരനായ സമീറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം മലയാളികള്‍ക്കായി ആദ്യമായി ഇഫ്താര്‍ ഒരുക്കി തുടങ്ങിയതെങ്കില്‍ ഇന്ന് പ്രതിദിനം അഞ്ഞൂറിലേറെ ആളുകള്‍ റിയാദില്‍ പലഭാഗത്തു നിന്നും നോമ്പ് തുറക്കാനും ഇഷ്ട വിഭവങ്ങള്‍ ആസ്വദിക്കാനുമായി എത്തുന്ന ഇഫ്താര്‍ ടെന്റായി മാറി കഴിഞ്ഞു.

മലയാളികളുടെ ഇഷ്ട വിഭവങ്ങളായ അപ്പം, മീന്‍ കറി, ഇറച്ചി കറി, ഇടിയപ്പം, നെയ്‌ച്ചോര്‍ തുടങ്ങി കേരള വിഭവങ്ങളുമായി ഓരോ ദിവസവും നോമ്പ് തുറ സജീവമാകുന്നു. വരും വര്‍ഷങ്ങളിലും വളരെ വിപുലമായി തന്നെ ഇഫ്താര്‍ ഒരുക്കുമെന്നു സഊദ് അബ്ദുള്‍ അസിസ് പറഞ്ഞു.

ഇഫ്താര്‍ വിഭവങ്ങല്‍ ഒരുക്കുവാനും വിളമ്പുവാനും അമുസ്‌ലിം സഹോദരങ്ങള്‍ സജീവമായുള്ളതു നമ്മുടെ കൊച്ചു കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ല എന്നതിന്റെ ഉദാഹരണമായി കോട്ടയം സ്വദേശിയായ സമീര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്