എഡിറ്റര്‍
എഡിറ്റര്‍
പയ്യന്നൂര്‍ സൗഹൃദ വേദി ഇഫ്ത്താര്‍ മീറ്റ്
എഡിറ്റര്‍
Tuesday 30th May 2017 2:44pm

റിയാദ് :പയ്യന്നൂര്‍ സൗഹൃദ വേദി നോമ്പ് തുറയും ഇഫ്താര്‍ മീറ്റുംസംഘടിപ്പിച്ചു .റിയാദിലെ സംഘടനാ പ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്ത ഇഫ്ത്താര്‍ വിരുന്നില്‍ ഇസ്ലാഹിസെന്റര്‍ വൈസ് പ്രേസിടെന്റും അല്‍റാജി ബാങ്ക് സീനിയര്‍ ഐ .ടി .ഓഫീസറുമായ അബൂബക്കര്‍ ഇടതുനാട്ടുക്കര റമദാന്‍സന്ദേശം നല്‍കി.

നോമ്പിനെ പറ്റിയും പുണ്യമാസത്തിലെജീവിത രീതികളെ പറ്റി സംസാരിക്കുകയും സ്‌നേഹവുംസൗഹൃദവും പങ്കുവെക്കുന്നതിനോടൊപ്പം ജീവിതത്തില്‍സൂക്ഷ്മത പുലര്‍ത്തുവാനും അദ്ദേഹം പറഞ്ഞു.

റമദാന്‍പ്രഭാഷണത്തോടനുബന്ധിച്ചുള്ള ചോദ്യോത്തര പരിപാടിയില്‍വിജയികളായ ഷംഷാദ് ,ബാബുരാജ് ,ഫൈസല്‍ ,ഇബ്രാഹിം ,ഇര്‍ഫാന്‍ ,ഫൈസല്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വരുണ്‍ ,ഉണ്ണിക്കുട്ടന്‍ ,ഷൗക്കത് ,കൃഷ്ണന്‍ ,അഷറഫ് എന്നിവര്‍ നല്‍കി.

സൗഹൃദ വേദി വൈസ് പ്രസിഡന്റ് വി. വി തമ്പാന്‍ അധ്യക്ഷത വഹിച്ചസാംസ്‌കാരിക സമ്മേളനത്തില്‍ ഷിഹാബ് കൊട്ടുകാട് ,കെ .പി .അബ്ദുല്‍മജീദ് ,റിംഫ് ജനറല്‍ സെക്രട്ടറി ഷംനാദ്കരുനാഗപ്പള്ളി ,മീഡിയ പ്രതിനിധികളായ വി.ജെ .നസ്‌റുദ്ധിന്‍,അബ്ദുല്‍ഗഫൂര്‍ , ജയന്‍ കൊടുങ്ങല്ലൂര്‍ ,നസീര്‍,അനില്‍ (റിയ),അബ്ദുല്‍ഗഫൂര്‍ (കൊയിലാണ്ടി കൂട്ടം )എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഐ .എം .എഭാരവാഹികളായ ഡോക്ടര്‍ ജോസ് ,ഡോക്ടര്‍ സുരേഷ് ,പി .എസ് .വി .രക്ഷാധികാരി ഡോക്ടര്‍ രാജമോഹന്‍ ,സെയ്‌നുദ്ധിന്‍,വിജയന്‍ നെയ്യാറ്റിന്‍കര (ഫോര്‍ക്ക ),സാജിദ്മുഹമ്മദ് (ഇവ ),അലക്സ് (നാടകവേദി ),രാജന്‍ കാരിച്ചാല്‍ (കുട്ടനാട് അസോസിയേഷന്‍ ),സുഭാഷ് നെയ്യാറ്റിന്‍കരഎന്നിവര്‍ പങ്കെടുത്തു.

പയ്യന്നൂര്‍ ഫെസ്റ്റ് 2017 ലെനറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് ഷാജഹാന്‍ ചാവക്കാട് (കണ്‍വീനര്‍ ജീവകാരുണ്യം ,റിയ ),സാം സാമുവല്‍ (ഫോര്‍ക്ക )സമ്മാനങ്ങള്‍ വിതരണം ചെയ്തു .ജനറല്‍ സെക്രട്ടറി കെ. എം. സനൂപ് കുമാര്‍, സോമശേഖരന്‍, അഷറഫ്, ശശി കുമാര്‍, വരുണ്‍, ജിജു, സുഹൈല്‍, ഉണ്ണികുട്ടന്‍, കൃഷ്ണന്‍ വെള്ളച്ചാല്‍ എന്നിവര്‍ പരിപാടികള്‍ക് നേതൃത്വം കൊടുത്തു.

റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍, റിയാദ്

പ്രവാസി വാര്‍ത്തകള്‍ നിങ്ങള്‍ക്കും അയക്കാം

saudinews@doolnews.com

Advertisement