ഗോവ: ഗോവ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കെതിരെ സംവിധായകന്‍ അനുരാഗ് കശ്യപും. ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് കലാമൂല്യം കുറവാണെന്നാണ് കശ്യപിന്റെ അഭിപ്രായം.

‘ത്രീ ഇഡിയറ്റ്‌സ്’, ‘കഭീ ഹാന്‍ കഭീ നാ’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗോവയിലെത്താനുള്ള അര്‍ഹതയുണ്ടോ എന്നതിശയിച്ചുപോകും. ഇന്ത്യന്‍ സിനിമകളുടെ കാര്യത്തില്‍ മാത്രമല്ല ലോകസിനിമകളുടെ കാര്യത്തിലും ഐ.എഫ്.എഫ്.ഐയ്ക്ക് തെറ്റുപറ്റിയെന്ന് കശ്യപ് കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുത്ത ചിത്രങ്ങളുടെ കാര്യത്തില്‍ ഞാന്‍ നിരാശനാണ്. ലോകത്ത് ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന ബോധം ചലച്ചിത്രോത്സവത്തിന്റെ സംവിധായകര്‍ക്കുണ്ടാവണമായിരുന്നു. ഇക്കാര്യം ഞങ്ങള്‍ അവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അതിനാല്‍ അടുത്തവര്‍ഷം നല്ലൊരു പ്രദര്‍ശനം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത സിനിമാ വിമര്‍ശകനായ ഡെറെക് മാല്‍കോണും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.