എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ സര്‍ക്കാറിനെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുത്, ഞങ്ങള്‍ നിര്‍മ്മിച്ച റോഡുകള്‍ ഉപയോഗിക്കരുത്’: ജനങ്ങളോട് ആന്ധ്ര മുഖ്യമന്ത്രി
എഡിറ്റര്‍
Thursday 22nd June 2017 9:10pm

 

ഹൈദരാബാദ്: വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളോട് ധാര്‍ഷ്ട്യം നിറഞ്ഞ പരാമര്‍ശവുമായി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. തന്റെ സര്‍ക്കാറിനെ ഇഷ്ടമല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുതെന്നും തങ്ങള്‍ നിര്‍മ്മിച്ച റോഡുകള്‍ ഉപയോഗിക്കരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

‘ഞാന്‍ നല്‍കുന്ന പെന്‍ഷന്‍ നിങ്ങള്‍ക്ക് ആസ്വദിക്കുകയും എന്റെ സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡുകളിലൂടെ നിങ്ങള്‍ക്ക് യാത്ര ചെയ്യുകയും വേണം. എന്നാല്‍ എനിക്ക് വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഇതെങ്ങനെ ന്യായീകരിക്കാന്‍ കഴിയും?’ -കുര്‍നൂല്‍ ജില്ലയിലെ നന്ദ്യാലില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ.


Also Read: പഞ്ചാബ് നിയമസഭയില്‍ കയ്യാങ്കളി; ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ വലിച്ചിഴച്ച് സഭയില്‍ നിന്ന് പുറത്താക്കി


സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടി.ഡി.പി) നേതാക്കളോട് പാര്‍ട്ടി പ്രസിഡന്റ് കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ തങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നില്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് ചോദിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഒന്നര ലക്ഷത്തോളം കര്‍ഷകരുടെ കാര്‍ഷിക വായ്പ്പകള്‍ തങ്ങള്‍ എഴുതിത്തള്ളിയെന്നും വയോധികര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കുമെല്ലാമുള്ള പെന്‍ഷന്‍ തുക 200-ല്‍ നിന്ന് 1000 ആയി വര്‍ധിപ്പിച്ചെന്നും നായിഡു അവകാശപ്പെട്ടു.

Advertisement