ഖത്തറില്‍ നിന്ന് ഫുട്‌ബോള്‍ ലോകകപ്പ് മാറ്റിയാല്‍ ഖത്തറുമായുള്ള നയതന്ത്ര പ്രശ്‌നം അവസാനിക്കുമെന്ന് യു.എ.ഇയിലെ മുതിര്‍ന്ന സുരക്ഷാ തലവനായ ദാഹി ഖല്‍ഫാന്‍ തമീം. ട്വിറ്ററിലൂടെയാണ് ദാഹിയുടെ പ്രതികരണം.

യു.എ.ഇ പ്രതിനിധിയുടെ പ്രതികരണത്തോട് ഖത്തര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖത്തറിനെതിരെ സൗദിയടക്കമുള്ള രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെടുത്തി ഇതാദ്യമായാണ് പ്രസ്താവന വരുന്നത്.


Read more:  1921ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം രാജശേഖരന്‍


ഭീകരര്‍ക്ക് ഫണ്ട് നല്‍കിയെന്നും ഇറാനുമായി ബന്ധമുണ്ടാക്കുന്നുവെന്നും ആരോപിച്ച് ജൂണ്‍ 5 മുതലാണ് സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം ആരംഭിച്ചിരുന്നത്.

2022ലെ ലോകകപ്പ് ഖത്തറില്‍ നടത്താനാവില്ലെന്നും ഉപരോധത്തെ തുടര്‍ന്ന് രാജ്യം സമ്മര്‍ദ്ദത്തിലാണെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു തള്ളിക്കളഞ്ഞ ഖത്തര്‍ റിപ്പോര്‍ട്ടിന് പിന്നില്‍ ദുരുദ്ദേശങ്ങളുണ്ടെന്നും പറഞ്ഞിരുന്നു.