കൊച്ചി: കലാലയങ്ങളില്‍ സംഘടനാപ്രവര്‍ത്തനം നിരോധിക്കാനുള്ള നീക്കം വര്‍ഗീയശക്തികള്‍ക്ക് സഹായകമാകുന്നതാണെന്ന് ജെ.എന്‍.യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ. ഇത്തരം വിധികള്‍ ജനാധിപത്യസംവിധാനത്തിന് അങ്ങേയറ്റം ദോഷമാണെന്ന് ദുഗ്ഗിരാല പറഞ്ഞതായും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘപരിവാരത്തിന്റെ അടിമകളെ സര്‍വകലാശാലകളില്‍ തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ അടിസ്ഥാനയോഗ്യതപോലുമില്ലാത്തവരാണെന്നും ദുഗ്ഗിരാല പറഞ്ഞു. ജെ.എന്‍.യുവിലെ ജനാധിപത്യസംവിധാനത്തേ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും ദുഗ്ഗിരാല കൂട്ടിച്ചേര്‍ത്തു.


Also Read: ‘തൊട്ട് മുമ്പത്തെ പ്രധാനമന്ത്രിയേയും അതിന് മുമ്പുള്ളവരേയും അനുകരിച്ചത് എല്ലാവരും മറന്നു’;മോദിയെ അനുകരിച്ച് ഞെട്ടിച്ച 22കാരന്റെ അടുത്ത ഇര യോഗി


‘ ജെ.എന്‍.യുവിനെ കാവിപുതപ്പിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീവ്രശ്രമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുകയാണ്.’

തന്റേത് പുരോഗമന രാഷ്ട്രീയമാണെന്നും ദളിതുകള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതില്‍ നിന്നും മാറിനില്‍ക്കണമെന്നു പറയുന്നതിനോട് യോജിപ്പില്ലെന്നും ദുഗ്ഗിരാല പറഞ്ഞു. പുരോഗമന രാഷ്ട്രീയത്തിന്റെ പാതയിലൂടെ ആര്‍ക്കും മുന്നിലെത്താനാവും എന്നതിന് ദളിത് വിഭാഗത്തില്‍പ്പെട്ട താന്‍ തന്നെയാണ് ഏറ്റവും മികച്ച ഉദാഹരണമെന്നും ദുഗ്ഗിരാല കൂട്ടിച്ചേര്‍ത്തു.


Also Read: പാര്‍ട്ടിയെ തള്ളിപ്പറഞ്ഞെങ്കിലും സിന്ധുവിനെ പാര്‍ട്ടി കൈവിട്ടില്ല; സിന്ധു ജോയിക്ക് പാസ്‌പോര്‍ട്ട് ശരിയാക്കികൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്


കേരളത്തോട് യു.പിയെ കണ്ടുപഠിക്കാന്‍ പറഞ്ഞ യോഗിയുടെ പ്രസ്താവന അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെയും കര്‍ഷകരെയും ചിന്തിക്കുന്നവരെയും ശത്രുക്കളായി കാണുന്ന ഭരണമാണ് ഇന്ത്യയിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരേസ്വരമാണ്. ഒരാള്‍ ഇംഗ്ലീഷ് പറയുമ്പോള്‍ മറ്റൊരാള്‍ ഹിന്ദി പറയുന്നു എന്നത് മാത്രമാണ് വ്യത്യാസമെന്ന് ദുഗ്ഗിരാല ശ്രീകൃഷ്ണ പറഞ്ഞു.