എഡിറ്റര്‍
എഡിറ്റര്‍
നടപടിയെടുക്കാന്‍ മോദിക്കാവില്ലെങ്കില്‍ ഞാനെടുക്കും; പൊട്ടിത്തെറിച്ച് കുപ്വാരയില്‍ കൊല്ലപ്പെട്ട സൈനികന്റെ അമ്മ
എഡിറ്റര്‍
Friday 28th April 2017 11:53am


ന്യൂദല്‍ഹി: ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെങ്കില്‍ മകന്റെ മരണത്തിന് താന്‍ പകരം ചോദിക്കുമെന്ന് ഭീകരാക്രമണത്തില്‍ മരിച്ച സൈനികന്റെ മാതാവ്. ഇന്നലെ ജമ്മു കാശ്മീരിലെ കുപ്‌വാരയിലെ സൈനിക താവളത്തിലുണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ആയുഷ് യാദവിന്റെ അമ്മയാണ് ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.


Also read സുക്മയില്‍ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ഗൗതം ഗംഭീര്‍ 


ക്യാപ്റ്റന്‍ ആയുഷ് യാദവും മറ്റു രണ്ടു സൈനികരുമായിരുന്നു ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടിരുന്നത്. സൈനികതാവളത്തിലെത്തിയ അക്രമികളില്‍ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയും മറ്റുള്ളവര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടിരുന്നു.

നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനികതാവളത്തിലായിരുന്നു ആക്രണമണം നടന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീകരര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ക്യാപ്റ്റന്‍ ആയുഷ് യാദവിന്റെ കുടുംബം ആവശ്യപ്പെട്ടത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നായിരുന്നു 25 കാരനായ സൈനികന്റെ അമ്മയുടെ പ്രതികരണം. ‘ പ്രധാന മന്ത്രി മോദി നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ എന്റെ മകന്റെ മരണത്തിന് താന്‍ പകരം ചോദിക്കാം’ എന്നായിരുന്നു യാദവിന്റെ അമ്മ പറഞ്ഞത്. യാദവിന്റെ പിതാവും ഭീകരവാദത്തിനെതരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു

‘എത്ര കാലമാണ് തങ്ങളുടെ മക്കള്‍ ഇങ്ങനെ കൊല്ലപ്പെടുന്നത് നമ്മള്‍ക്ക് കാണേണ്ടി വരിക’യെന്ന് അദ്ദേഹത്തിന്റെ പിതാവ് അരുണ്‍ കാന്ത് യാദവ് ചോദിക്കുന്നു. സൈന്യം എന്തെങ്കിലും തിരിച്ച് ചെയ്യുകയാണെങ്കില്‍ മനുഷ്യാവകാശലംഘനമെന്ന വാദം ഉയര്‍ത്തുകയല്ലെയെന്നും അദ്ദേഹം ചോദിക്കുന്നു.

ക്യാപ്റ്റന്‍ ആയുഷ് യാദവിന് പുറമേ ജെ.സി.ഒ ഭൂപ് സിങ് ഗുജ്ജര്‍, നായിക് വേദാന്ത് രാമന്‍ എന്നിവരായിരുന്നു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

Advertisement