Categories

മോഡിക്ക് ചായക്കട ഇട്ടുകൊടുക്കാമെന്ന് മണിശങ്കര്‍ അയ്യര്‍

mani-shanker-aiyer

ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.

മോഡി ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്ന് പറഞ്ഞ മണിശങ്കര്‍ അയ്യര്‍ മോഡിക്ക് ചായക്കട ഇട്ടുകൊടുക്കാമെന്നും പറഞ്ഞു.

എ.ഐ.സി.സി യോഗത്തില്‍ ചായ വില്ക്കാന്‍ നരേന്ദ്ര മോഡിക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള അവസരവും ഒരുക്കാം.

മോഡി 21-ാം നൂറ്റാണ്ടിലൊന്നും പ്രധാനമന്ത്രിയാകില്ലെന്നും മണി ശങ്കര്‍ അയ്യര്‍ അറിയിച്ചു. അതേസയമം മണിശങ്കര്‍ അയ്യറുടെ ഈ പ്രസ്താവനയോട് മോഡി പ്രതികരിച്ചിട്ടില്ല.

മാഡി ഒരു കോമാളിയാണെന്നും ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും അജ്ഞനാണെന്നും മണിശങ്കര്‍ അയ്യര്‍ നേരത്തെ പറഞ്ഞിരുന്നു.

നരേന്ദ്ര മോഡി തന്റെ ചെറുപ്പത്തില്‍ ചായ വിറ്റിരുന്ന കാര്യം പരാമര്‍ശിച്ചാണ് മണിശങ്കര്‍ അയ്യര്‍ ഇങ്ങനെ പ്രതികരിച്ചത്.

ഒരു ചായവില്‍പ്പനക്കാരന് ഒരിക്കലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളും നേരത്തെ പറഞ്ഞിരുന്നു.