Categories

മഅദനിയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ വേണ്ട നടപടിയെടുക്കും: സിദ്ധരാമയ്യ

madani1

ബംഗളുരു: ബംഗളുരു സ്‌ഫോടനക്കേസില്‍ കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ വേണ്ട നടപടിയെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതിനെ തുടര്‍ന്ന് മഅദനിയുടെ ശസ്ത്രക്രിയ മാറ്റി വെച്ചിരുന്നു. അടുത്ത മാസം ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കഴിഞ്ഞ  ആഴ്ച മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രമേഹം ഗുരുതരമായതോടെ മഅദനിയുടെ ഇടത് കണ്ണിന്റെ കാഴ്ച 90 ശതമാനവും നഷ്ടപ്പെട്ടതായും ബംഗളൂരുവിലെ അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് മദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതി വിധി. നവംബര്‍ 19 ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

ആശുപത്രിയില്‍ ഭാര്യ സൂഫിയക്ക് ശുശ്രൂഷിക്കാനുള്ള അനുമതിയും കോടതി നല്‍കിയിരുന്നു.

Tagged with: