ലണ്ടന്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് തുടങ്ങിയില്ലായിരുന്നെങ്കില്‍ താന്‍ മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായി ജോലി നോക്കുമായിരുന്നെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് സക്കര്‍ബര്‍ഗ് തന്റെ മൈക്രോസോഫ്റ്റ് ആരാധന വെളിപ്പെടുത്തിയത്. 1,700 ഓളം വരുന്ന സദസ്സിന് മുന്നില്‍ വെച്ചായിരുന്നു ഇത്. താന്‍ ഏറെ ആരാധിക്കുന്ന വ്യക്തിത്വമാണ് ബില്‍ഗേറ്റ്‌സിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ഫേസ്ബുക്കില്‍ ഏതാണ്ട് 4000 പേരാണ് ജോലി ചെയ്യുന്നത്. ഇതുവരെയായി നൂറ് കോടി ജനങ്ങളാണ് ഫേസ്ബുക്കില്‍ ഉള്ളത്.

എന്നാല്‍ തന്റെ വളര്‍ച്ചയില്‍ മതിമറന്നിരിക്കാന്‍ സക്കര്‍ബര്‍ഗ് തയ്യാറല്ല. ഫേസ്ബുക്കിന്റെ വളര്‍ച്ച പെട്ടന്നായിരുന്നെങ്കിലും ഏറെ വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് നൂറ് കോടി ഉപയോക്താക്കളില്‍ ഫേസ്ബുക്ക് എത്തിയതെന്നും സക്കര്‍ബര്‍ഗ് പറയുന്നു.