എഡിറ്റര്‍
എഡിറ്റര്‍
തനിക്ക് പറയാനുള്ളത് കേട്ടാല്‍ രാജ്യത്തുള്ളവര്‍ ഞെട്ടും: ഏക്‌നാഥ് കട്‌സെ
എഡിറ്റര്‍
Friday 1st July 2016 8:05am

eknath khadse1

മുംബൈ: തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയുകയാണെങ്കില്‍ അത് രാജ്യത്തെ ഇളക്കിമറിക്കുമെന്ന് ബി.ജെ.പി നേതാവ് ഏക്‌നാഥ് കട്‌സെ. മഹാരാഷ്ട്രയില്‍ സ്വന്തം മണ്ഡലമായ ജാലഗോണില്‍ സംസാരിക്കുകയായിരുന്നു കട്‌സെ. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെച്ച മഹാരാഷ്ട്ര റവന്യൂമന്ത്രിയാണ് ഏക്‌നാഥ് കട്‌സെ.

തന്നെ പുറത്താക്കാന്‍ പ്രവര്‍ത്തിച്ചവരെ തുറന്നവു കാണിക്കുമെന്നും വ്യാജ ആരോപണങ്ങളുടെ പേരിലാണ് താന്‍ രാജിവെച്ചതെന്നും കട്‌സെ പറഞ്ഞു. മന്ത്രിസ്ഥാനം നിര്‍ബന്ധിച്ച് രാജിവെപ്പിച്ചെന്നതിന്റെ സൂചനകള്‍ നല്‍കുകയായിരുന്നു കട്‌സെ. ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത് ആരെന്നത് അദ്ദേഹം മറക്കരുതെന്നും കട്‌സെ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

അതേ സമയം കട്‌സെയുടെ പ്രസ്താവനയില്‍ വിശദീകരണം തേടുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

2015 സപ്തംബര്‍ അഞ്ചിനും 2016 ഏപ്രില്‍ അഞ്ചിനും ഇടയില്‍ നിരവധി പ്രാവശ്യം കട്‌സെയുടെ നമ്പറിലേക്ക് ദാവൂദിന്റെ ഭാര്യ മെഹ്ജബിന്റെപേരില്‍ കറാച്ചിയിലുള്ള നമ്പറില്‍ നിന്നും ഫോണ്‍കോളുകള്‍ വന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇത് കൂടാതെ മരുമകനും ഭാര്യയ്ക്കും ചുളു വിലയ്ക്ക് സര്‍ക്കാര്‍ ഭൂമി മറിച്ചു നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Advertisement