എഡിറ്റര്‍
എഡിറ്റര്‍
ആവശ്യമായ പിന്തുണയുണ്ടെങ്കില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടില്ല: മനോഹര്‍ പരീക്കര്‍
എഡിറ്റര്‍
Tuesday 14th March 2017 8:42pm

പനാജി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ തങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടില്ലെന്ന് മനോഹര്‍ പരീക്കര്‍. വേണ്ട എം.എല്‍.എമാരുടെ പിന്തുണയുണ്ടായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത് ഗവര്‍ണറെ കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല വേണ്ടതെന്നും നിയുക്ത ഗോവ മുഖ്യമന്ത്രി പറഞ്ഞു.

ഗോവയുടെ വികസനത്തിനായാണ് മറ്റ് എം.എല്‍.എമാര്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നതെന്നും ആരാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 എം.എല്‍.എമാരുടെ പിന്തുണയാണ്. എന്നാല്‍ തനിക്ക് 22 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷമാണ് മുന്നണി രൂപീകരിച്ചതെന്നും പരീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also Read: രേഖയോ?ഏത് രേഖ! ;മോദി പാസ്സായെന്നു പറയുന്ന കാലത്തെ വിദ്യാര്‍ത്ഥികളുടെ രേഖ കയ്യിലില്ലെന്ന് ദല്‍ഹി സര്‍വ്വകലാശാല


ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തഴഞ്ഞ് ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരീക്കറിന്റെ സത്യപ്രതിജ്ഞ തടയണമെന്ന് കോണ്‍ഗ്രസ് സൂപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിയോട് കോടതി ഉത്തരവിടുകയായിരുന്നു. വ്യാഴാഴ്ച്ചയാണ് ഗോവയില്‍ വിശ്വാസ വോട്ട്.

Advertisement