എഡിറ്റര്‍
എഡിറ്റര്‍
ഒരു മുസ്‌ലിം ബി.ജെ.പിയ്‌ക്കെതിരെ സംസാരിച്ചാല്‍ അയാള്‍ തീവ്രവാദി, ഹിന്ദു സംസരിച്ചാല്‍ അയാള്‍ നക്‌സല്‍: സുരേഷ് ഖൈര്‍നാര്‍
എഡിറ്റര്‍
Monday 6th February 2017 11:53am

suresh-khairnar


ആക്ടിവിസ്റ്റുകളെയും ജനങ്ങളെയും എങ്ങിനെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി നോക്കി കാണുന്നത് എന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും’ ഖൈര്‍നാര്‍ പറഞ്ഞു.


ന്യൂദല്‍ഹി: രാജ്യത്ത് മോദി സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രത്തെ ഇല്ലാതാക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഡോ. സുരേഷ് ഖൈര്‍നാര്‍. എന്‍.സി.എച്ച്.ആര്‍.ഒ (നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍)യുടെ 2016ലെ മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് സംസാരിക്കവേയാണ് ബി.ജെ.പിസര്‍ക്കാരിന്റെ അസഹിഷ്ണുതയെ ഖൈര്‍നാര്‍ വിമര്‍ശിച്ചത്.


Also read ലക്ഷ്മി നായര്‍ രാജിവച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അയ്യപ്പന്‍പിള്ള വാക്കുപാലിച്ചില്ല : അപഹാസ്യരായി ബി.ജെ.പി 


‘രാജ്യത്ത് ഒരു മുസ്‌ലിം ബി.ജെ.പിയക്കെതിര സംസാരിക്കുകയാണെങ്കില്‍ അയാളെ തീവ്രവാദിയായി മുദ്ര കുത്തും. ഹിന്ദുവാണ് സംസാരിക്കുന്നതെങ്കില്‍ അയാളെ നക്‌സലൈറ്റാക്കും. ആക്ടിവിസ്റ്റുകളെയും ജനങ്ങളെയും എങ്ങിനെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി നോക്കി കാണുന്നത് എന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും’ ഖൈര്‍നാര്‍ പറഞ്ഞു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവേയാണ് ഖൈര്‍നാര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കാശ്മീര്‍ സന്ദര്‍ശന വേളയില്‍ താഴ്‌വരയിലെ ജനങ്ങള്‍ക്ക് പൊലീസില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വരുന്ന ക്രൂരമായ പീഡനങ്ങള്‍ താന്‍ കണ്ടതാണെന്നും അവിടെ നിന്ന് തിരിച്ചെത്തിയശേഷം ശ്രീനഗറിലെ മെഡിക്കല്‍ കോളേജില്‍ പോയി പരിക്കേറ്റവരെ താന്‍ സന്ദര്‍ശിച്ചുവെന്നും ഖൈര്‍നാര്‍ പറഞ്ഞു. താഴ്‌വരയിലെ പൊലീസിന്റെ നയങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont miss കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ കടലിലേക്ക് എടുത്ത് ചാടി . . പിന്നീട് സംഭവിച്ചത്. . . 


സുപ്രീംകോടതിയ്ക്ക് സമീപമുള്ള ഇന്ത്യന്‍ ലോ ഇന്‍സ്റ്റിയൂട്ടില്‍ വച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രമുഖരുള്‍പ്പെടെ നൂറുകണക്കിന് ആക്ടിവിസ്റ്റുകളായിരുന്നു പങ്കെടുത്തത്. എന്‍.സി.എച്ച്.ആര്‍.ഒ സ്ഥാപക പ്രസിഡന്റായ മുകുന്ദന്‍ സി മേനോന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് സുരേഷ് ഖൈര്‍നാര്‍ ഏറ്റുവാങ്ങിയത്.

Advertisement