കോഴിക്കോട്: കേരളത്തില്‍ ഒരിടത്തും തിങ്കളാഴ്ച ശവ്വാല്‍പ്പിറവി കാണത്തതിനാല്‍ ബുധനാഴ്ച്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാരും മുസ്‌ലിം നേതാക്കളും അറിയിച്ചു. ഇന്നലെ അസ്തമയത്തിന് ശേഷം എവിടെയും മാസപ്പിറവി കാണത്തതിനാല്‍ റമളാന്‍ 30 പൂര്‍ത്തിയാക്കണമെന്നും ഖാസിമാര്‍ അറിയിച്ചു.

കോഴിക്കോട് മുഖ്യഖാസി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ജമാലുദ്ധീന്‍ മങ്കട, കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്‍ ഖാദര്‍ മൗലവി എന്നിവരാണ് പെരുന്നാള്‍ ബുധനാഴ്ച്ചയായി പ്രഖ്യാപിച്ചത്. എന്നാല്‍ ചെവ്വാഴ്ച്ച പെരുന്നാളായിരിക്കുമെന്ന് ഹിജ്‌റ ഹിലാല്‍ കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു.