ഇടുക്കി: ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ നേരിയ ഭൂചലനം. ഉപ്പുതറ, മൂലമറ്റം, കാഞ്ഞാര്‍ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ ആറരയോടെ ഭൂചലനം അനുഭവപ്പെട്ടത്. ഇടുക്കി അണക്കെട്ടും ജല വൈദ്യുത പദ്ധതിയും ഉള്‍പ്പെടുന്ന പ്രദേശമാണ് ഇവ.

ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ എത്ര തീവ്രത രേഖപ്പെടുത്തിയെന്ന് പരിശോധിച്ച് വരുന്നതേയുള്ളൂ.