ഇടുക്കി: ആര് മല്‍സരിച്ചാലും തൊടുപുഴ മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കില്ലെന്ന് ഇടുക്കി ഡി.സി.സി വ്യക്തമാക്കി. കെ.പി.സി.സി നേതൃത്വത്തിനേതിരേ ശക്തമായ വിമര്‍ശനവും ഇടുക്കിയില്‍ ചേര്‍ന്ന യോഗം രേഖപ്പെടുത്തി.

ഏറെ പണിപ്പെട്ടാണ് ഇടുക്കിയില്‍ കോണ്‍ഗ്രസ് വേരോട്ടം സ്ഥാപിച്ചിട്ടുള്ളത്. ഇത് മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കില്ല. മല്‍സരരംഗത്തുള്ളത് ആരായാലും തൊടുപുഴ സീറ്റ് വിട്ടുകൊടുക്കില്ല. മാണി ഗ്രൂപ്പിന് അനുകൂല സമീപനം സ്വീകരിച്ച കെ.പി.സി.സി നേതൃത്വത്തിനെതിരേയും ഇടുക്കി ഡി.സി.സി കര്‍ശന വിമര്‍ശനം അഴിച്ചുവിട്ടു.

150ലേറെ പ്രവര്‍ത്തകരും 15 മണ്ഡലം പ്രസിഡന്റുമാരും ഇടുക്കിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.