Administrator
Administrator
ഇടുക്കിയിലെ വൈദ്യുത ഉല്‍പാദനം വീണ്ടും വര്‍ധിപ്പിച്ചു
Administrator
Friday 2nd December 2011 9:09am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ വേണ്ടി ഇടുക്കി അണക്കെട്ടില്‍ വൈദ്യുത ഉല്‍പാദനം വീണ്ടും വര്‍ധിപ്പിച്ചു. 13 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്ന് ഇടുക്കിയില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇന്നലെ ഇത് 8.445 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തിയിരുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ നാലിരട്ടിയോളമായാണ് വൈദ്യുത ഉല്‍പാദനം വര്‍ധിപ്പിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിക്കുന്നപക്ഷം അവിടെനിന്നുള്ള വെള്ളം ഇടുക്കിയിലേക്കാണ് ഒഴുകിയെത്തേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ വെള്ളംകൂടി ഉള്‍ക്കൊള്ളാനുള്ള സംഭരണശേഷി ഇടുക്കി ഡാമിനില്ല.

മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന അപകടഭീഷണി നേരിടാനുള്ള അടിയന്തര മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചും അധികജലം തുറന്നുവിട്ടും ജലനിരപ്പ് അടിയന്തരമായി കുറയ്ക്കാനാണു തീരുമാനം.

Malayalam News

Kerala News in English

Advertisement