എഡിറ്റര്‍
എഡിറ്റര്‍
ഡീന്‍ കുര്യാക്കോസിനെ വിമര്‍ശിച്ച് ഇടുക്കി ബിഷപ്പ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമെന്നും ബിഷപ്പ്
എഡിറ്റര്‍
Saturday 15th March 2014 9:30am

idukki-bishop

ഇടുക്കി: കോണ്‍ഗ്രസുകാര്‍ക്ക് ധാര്‍ഷ്ട്യമാണെന്ന് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍. യു.ഡി.എഫിന്റെ ഇടുക്കി മണ്ഡലം സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരെയും മാത്യു ആനിക്കുഴിക്കാട്ടില്‍ വിമര്‍ഷനങ്ങള്‍ ഉന്നയിച്ചു.

ഇപ്പോള്‍ തങ്ങളെ തേടി വരുന്നത് വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണെന്നാണ് ബിഷപ്പ് ആരോപിച്ചത്.

ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് പക്വത കാണിക്കാതെ പലപ്പോഴും വിമര്‍ശിച്ചെന്നും ബിഷപ്പ് പറഞ്ഞു. ബിഷപ്പിനെ കാണാന്‍ ഡീന്‍ കുര്യാക്കോസ് രൂപതാ ആസ്ഥാനത്തെത്തിയപ്പോഴായിരുന്നു വിമര്‍ശനം.

പട്ടയ വിഷയത്തില്‍ ധാര്‍ഷ്ട്യം കാണിച്ച റവന്യൂമന്ത്രിയെ പറിച്ച് എറിയണമെന്നും തങ്ങളെ എതിര്‍ത്ത ഇടുക്കിയെ സിറ്റിങ് എംപി പി.ടി തോമസിന്റെ അവസ്ഥ കണ്ടില്ലേയെന്നും കെ.ടി തോമസിനെ പുറത്താക്കിയത് തങ്ങളല്ല ജനങ്ങളാണെന്നും  ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.

ബിഷപ്പിന്റെ വിമര്‍ശനങ്ങള്‍ അംഗീകരിച്ചെന്നും ബിഷപ്പിന് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും ഡീന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടുകള്‍ ബിഷപ്പിനെ അറിയിച്ചെന്നും ഡീന്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തിലാണ് ഇടുക്കി രൂപത. രൂപതയുടെ കൂടി പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജാണ് ഇടുക്കി മണ്‌ലത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ എതിരാളി.

അതേസമയം ബിഷപ്പിന് പ്രഷറാണെന്നാണ് കെ.ടി തോമസ് പ്രതികരിച്ചത്. കോണ്‍ഗ്രസുകാര്‍ക്കെതിടെയുള്ളത് തെറ്റായ പ്രചാരണമാണെന്നും തോമസ് വ്യക്തമാക്കി.

ഇടുക്കി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് താന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ കണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും കെ.ടി തോമസ് പറഞ്ഞു.

Advertisement